കുടുംബശ്രീ യോഗത്തിന് പോയ സ്ത്രീയുടെ മാല കാറിൽ എത്തിയവർ പൊട്ടിച്ച്‌ കടന്നു

പോത്തൻകോട്: തലസ്ഥാനത്ത് മാല പൊട്ടിക്കൽ തുടർക്കഥയാകുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തിലധികം സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തതായാണ് വിവരം. കഴിഞ്ഞ ദിവസം പോത്തൻകോട്ട് വഴിചോദിക്കാൻ എന്ന വ്യാജേന കാർ നിർത്തിയ അമ്പത്താറുകാരിയുടെ മാല ഒരു സംഘം പൊട്ടിച്ചെടുത്ത് കടന്നു. കുടുംബശ്രീ യോഗത്തിൽ പങ്കെടുക്കാൻ പോയ കാവുവിള തെറ്റിച്ചിറ റോഡിൽ ശിവശൈലത്തിൽ തുളസീഭായി(56)യുടെ രണ്ടരപ്പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്.

വൈകുന്നേരം അഞ്ചുമണിയോടെ കാവുവിളയിൽെവച്ച് കാറിലെത്തിയവർ വാഹനം നിർത്തിയശേഷം മുൻ സീറ്റിലിരുന്നയാൾ തുളസീഭായിയോട് അനിൽകുമാറിനെ അറിയാമോ എന്നു ചോദിക്കുകയും പിൻസീറ്റിലിരുന്നയാൾ മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. തുളസീഭായി പോത്തൻകോട് പോലീസിൽ പരാതി നൽകി