ന്യൂഇയർ ആഘോഷത്തിനിടെ പോലീസിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

ചിറയിൻകീഴ് :  2019 ന്യൂഇയർ ആഘോഷവുമായി  ബന്ധപ്പെട്ട് പെരുങ്ങുഴിയിൽ പൊതുജന ശല്യമുണ്ടാക്കി 25 മീറ്ററോളം തീ ആളിക്കത്തും നൃത്തം ചെയ്തത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് മർദ്ദിക്കുകയും പോലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്ത കേസിലെ പ്രതിയെ പിടികൂടി. പെരുങ്ങുഴി വയൽതിട്ട  വീട്ടിൽ സുരേന്ദ്രന്റെ മകൻ ഉണ്ട ശ്യാം എന്ന് വിളിക്കുന്ന സുരേഷിനെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.  ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ സജീഷ് എച്ച് സി,  പോലീസ് ഇൻസ്പെക്ടർ വിനീഷ്,  പോലീസുകാരായ ശരത്, കുമാർ തുടങ്ങിയവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.