ബോണക്കാട് എക്സൈസ് പരിശോധന: കോടയും ചാരായവും പിടികൂടി

വിതുര : വിതുര ബോണക്കാട് മേഖലയിൽ നടത്തിയ നെടുമങ്ങാട് റേഞ്ച് എക്സൈസ് പരിശോധനയിൽ കോടയും ചാരായവും പിടികൂടി. 330 ലിറ്റർ കോടയും 3 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.ഇൻസ്‌പെക്ടർ, പ്രിവന്റീവ് ഓഫീസർ ജയകുമാർ, സിവിൽ എക്‌സൈസ്ഓഫീസർമാരായ ശ്രീകുമാർ, അരുൺ സേവ്യർ വനിതാ സിവിൽ ഉദ്യോഗസ്ഥ സുമിത എന്നിവർ അടങ്ങുന്ന സംഘം ആണ് റെയ്‌ഡിൽ പങ്കെടുത്തത്.