വിൽപനയ്ക്കായി കൊണ്ടുവന്ന 5 ലിറ്റർ ചാരായംവും വാഹനവുമായി പ്രതി പിടിയിൽ

കാട്ടാക്കട :കാട്ടാക്കട എക്സൈസ് ഇൻസ്പക്ടർ ബി.ആർ.സുരൂപിന്റെ നേതൃത്വത്തിൽ അരുവിക്കര പൂവൻ വിള ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ഒൻപതോളം അബ്കാരി കഞ്ചാവ് കേസുകളിലെ പ്രതി കാട്ടാക്കട മാറനല്ലൂർ നെടുമ്പാറ റോഡരികത്ത് പുത്തൻവീട്ടിൽ ജോൺസൺ മകൻതൊത്തി രാജൻ എന്ന് വിളിക്കുന്ന രാജനെ (44) വില്പനയ്ക്കായി മോട്ടോർ സൈക്കിളിൽ കൊണ്ടുവന്ന 5 ലിറ്റർ ചാരായവുമായി പിടികൂടി അബ്കാരി CRNo. 26/19 ആയി കേസ് രജിസ്റ്റർ ചെയതു. അസി.എക്സൈസ് ഇൻസ്പക്ടർ വി.ജി. സുനിൽ കുമാർ പ്രിവന്റീവ് ആഫീസർ ശിശുപാലൻ, സിഇഒമാരായ ,ഹർഷകുമാർ, വിനോദ്, നവാസ്, ഡ്രൈവർ സുനിൽ പോൾ ജയിൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.