ലൈഫ് ഭവന പദ്ധതി :പള്ളിച്ചലിൽ 375 വീട്

പള്ളിച്ചൽ : സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതി പ്രകാരം പള്ളിച്ചൽ പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ 375 വീടുകളുടെ താക്കോൽദാനം മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. വെടിവെച്ചാൻകോവിൽ ജങ‌്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി.
എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന ഗ്രേഡ് നേടിയ ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രതിഭകൾക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് വി കെ മധു നിർവഹിച്ചു.
യോഗത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള കുമാരി,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ്, ജില്ലാ പഞ്ചായത്തംഗം വി ലതകുമാരി, ഡിഡി പി ഹിൽക്കി രാജ്, ലൈഫ്മിഷൻ കോ- ഓർഡിനേറ്റർ സജീന്ദ്രബാബു, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അജികുമാർ,  ത്രിതല പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. വിഇഒ ഐ ശ്രീദേവി റിപ്പോർട്ട് അവതരിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് മല്ലികാ വിജയൻ സ്വാഗതവും കെ വി സുരേഷ് നന്ദിയും പറഞ്ഞു