മഴക്കെടുതി :പഴയകുന്നുമ്മേൽ പഞ്ചായത്തിൽ രണ്ടു റോഡുകളുടെ പുനഃനിർമാണത്തിന് തുക അനുവദിച്ചു

പഴയകുന്നുമ്മേൽ : മഴക്കെടുതിയിൽ തകർന്ന രണ്ട് റോഡുകളുടെ പുനർനിർമാണത്തിന് റവന്യൂവകുപ്പിന്റെ ദുരന്തനിവാരണ വിഭാഗത്തിൽ നിന്നു തുക അനുവദിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ വാഴോട്-വട്ടപ്പാറ റോഡിന് 8 ലക്ഷം രൂപയും തട്ടത്തുമല കെ.എം. ലൈബ്രറി-ചായക്കാർപച്ച റോഡിന് 10 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളതെന്ന് വാർഡ് പ്രതിനിധി ജി.എൽ.അജീഷ് അറിയിച്ചു.