പിരപ്പൻകോട് മഞ്ചാടിമൂട് ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചു

വെമ്പായം : വെമ്പായം വെഞ്ഞാറമൂട് റോഡിൽ പിരപ്പൻകോട് മഞ്ചാടിമൂട് ജംഗ്ഷന് സമീപം രണ്ടു കാറുകൾ കൂട്ടിയിടിച്ചു. ഇന്ന് വൈകുന്നേരം 3 മണി കഴിഞ്ഞാണ് അപകടം. മാരുതി എസ്‌റ്റീം കാറും നാനോ കാറുമാണ് അപകടത്തിൽപെട്ടത്. 4 യുവാക്കൾ സഞ്ചരിച്ചിരുന്ന എസ്റ്റീം കാർ അമിത വേഗതയിൽ വന്ന് നാനോ കാറിൽ ഇടിക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറയുന്നു. നാനോ കാറിൽ പ്രായമായ ഒരു സ്ത്രീയും ഒരു പുരുഷനും ഒരു യുവാവുമാണ് ഉണ്ടായിരുന്നു. പ്രായമായ പുരുഷന് ഗുരുതര പറിക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ കാറുകൾ തകർന്നു. എസ്റ്റീം കാറിൽ വന്ന യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നെന്നും നാട്ടുകാർ പറയുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നും പറയുന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി മേൽനടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.