Search
Close this search box.

8 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പോക്സോ കേസിൽ അറസ്റ്റിൽ

eiOXECD35792

വെള്ളനാട് : 8 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പോക്സോ കേസിൽ അറസ്റ്റിൽ. വെള്ളനാട് സ്വദേശി സജിയെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ബാലികയുടെ മാതാവിന്റെ രണ്ടാം ഭർത്താവാണ് ഇയാൾ. ഇരുവരുമോടൊപ്പം നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിച്ചു വരവെയാണ് ബാലികയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഒന്നര വർഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നിർദ്ദേശാനുസരണം അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി രാജേഷ് കുമാർ, എസ്‌ഐ സുനിൽഗോപി ,എസ്‌സിപിഒ ആനന്ദക്കുട്ടൻ, സിപിഒമാരായ ഷാജി, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!