Search
Close this search box.

അഴൂരിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്തു വന്ന കാറിനു തീ പിടിച്ചു, ഒഴിവായത് വലിയ അപകടം

eiDD3VN7877

അഴൂർ : അഴൂരിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്തു വന്ന കാറിനു തീ പിടിച്ചു. കാറിൽ ഉണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലും മനോധൈര്യവും കാരണം വൻ ദുരന്തം ഒഴിവായി. അഴൂർ സ്വദേശി പത്മകുമാറും കുടുംബവും യാത്ര ചെയ്തു വന്ന KL 02 U 1639 എന്ന കാറാണ് തീ പിടിച്ചത്. വാഹനം ഓടിക്കൊണ്ടിരിക്കെ ബോണറ്റിൽ നിന്നും പുക ഉയർന്നു വരുന്നത് കണ്ട് ഉടൻ തന്നെ കാർ ഒതുക്കി യാത്രക്കാർ പുറത്തിറങ്ങി. തുടർന്ന് ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്നും ഫയർമാന്മാരെത്തി തീ കെടുത്തി. കാറിൽ ഉണ്ടായിരുന്നവരുടെ കൃത്യമായ ഇടപെടൽ കൊണ്ടാണ് അപകടം ഒഴിവായത്. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ ഫയർമാന്മാരായ സജിത്ത് ലാൽ, അനീഷ്, വിദ്യാരാജ്, സന്തോഷ്‌, രജീഷ്, ദിനേശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!