വീട്ടിൽ അതിക്രമിച്ച് കയറി കാറും വീടും അടിച്ച് തകർത്ത പ്രതി പിടിയിൽ

നന്ദിയോട്: വീട്ടിൽ അതിക്രമിച്ച് കയറി കാറും വീടും അടിച്ച് തകർത്ത പ്രതി പിടിയിൽ. ചിതറ വില്ലേജിൽ ഇലവുപാലം തേരിയിൽ ബിസ്മി മൻസിലിൽ ഫസലുദ്ദീന്റെ മകൻ ഷിനു (33) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുൻപ് മദ്യ ലഹരിയിലായിരുന്ന പ്രതി വീട്ടിൽ കയറി അക്രമണം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതിയെ പാലോട് സിഐ സി.കെ മനോജ്, എസ്ഐമാരായ സതീഷ് കുമാർ, ഭുവനേന്ദ്രൻ നായർ, സിപിഒമാരായ പ്രദീപ്, രാജേഷ്, നിസ്സാം, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.