Search
Close this search box.

ട്രെയിനിൽ 4 കിലോ കഞ്ചാവുമായി പാലോട് സ്വദേശിയായ യുവാവ് പിടിയിൽ.

eiSKSZI2547

പാലോട് :ട്രെയിനിൽ കഞ്ചാവുമായി പാലോട് പേരയം സ്വദേശിയായ യുവാവ് പിടിയിൽ. നെടുമങ്ങാട് പാലോട് പേരയം, മേക്കും കര പുത്തൻവീട്ടിൽ വിഷ്ണു (26) ആണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. റ്റി 56716 കന്യാകുമാരി-പുനലൂർ ട്രെയിനിൽ നിന്നും പാറശ്ശാല വച്ചാണ് അറസ്റ്റു ചെയ്തത്. റെയിൽവേ ഡി.എസ്.ആർ.പി സുനിൽകുമാർ, ഐ.ആർ.പി ജയകുമാർ എന്നിവരുടെ നിർദ്ദേശാനുസരണം പാറശാല റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും 4 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാറശാല റെയിൽവേ പോലീസ് എസ്.എച്ച്.ഒ ശരത്കുമാർ,എസ്.ഐമാരായ അബ്ദുൽ വഹാബ്,ശ്രീകുമാർ, എസ്.സി.പി.ഒ ശിവകുമാർ, സി.പി.ഒ ബൈജു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!