Search
Close this search box.

ബസ് സ്റ്റോപ്പിൽ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ei3LV9N63943

കല്ലറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആറ്റിങ്ങൽ ഊരൂപൊയ്ക മങ്കാട്ടുമൂല കലാഭവനിൽ അഖിൽ (21) അറസ്റ്റിൽ. പെൺകുട്ടിയെ കിളിമാനൂർ ബസ് സ്റ്റോപ്പിൽവെച്ച് പരിചയപ്പെടുകയും വിവാഹ വാദ്ഗാനം നൽകി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. കുട്ടിയെ കാണാനില്ലെന്ന രക്ഷാകർത്താക്കളുടെ പരാതിയിൽ പാങ്ങോട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. മുൻപ് സ്വന്തം അച്ഛനെ വധിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അഖിൽ. പാങ്ങോട് സി.ഐ. എൻ.സുനീഷ്, എസ്.ഐ. അജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!