Search
Close this search box.

നാവായിക്കുളം ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് റോഡ് വേണമെന്ന ആവശ്യം ശക്തം

ei2A23E36216

നാവായിക്കുളം :നാവായിക്കുളം ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് റോഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു. നെൽപ്പാടങ്ങൾക്കു നടുവിൽ മരങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്തിന്റെ ഒത്ത നടുവിലായാണ് ക്ഷേത്രം. നാവായിക്കുളം ശ്രീശങ്കര നാരായണസ്വാമിക്ഷേത്രത്തോളം കാലപ്പഴക്കം ഈ ക്ഷേത്രത്തിനുമുണ്ട്. ചന്ദനമരങ്ങൾ, ഔഷധസസ്യങ്ങൾ, മറ്റു വൃക്ഷലതാദികൾ എന്നിവയാൽ സമ്പുഷ്ടമായ ക്ഷേത്രം ഈ നാടിന്റെ ഐശ്വര്യത്തിന്റെ പ്രതീകമാണെങ്കിലും ക്ഷേത്രത്തിലേക്ക് ഒരു റോഡ്‌ ഇനിയും യാഥാർഥ്യമായിട്ടില്ല.

എല്ലാവർഷവും മീനമാസത്തിലെ ഭരണി നാളിലാണ് ഇവിടെ ഉത്സവം. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ ക്ഷേത്രത്തിലേക്ക് റോഡ്‌ വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജനപ്രതിനിധികൾ റോഡ്‌ നിർമിക്കുമെന്ൻ ഉറപ്പ് നൽകുമെങ്കിലും ഇതുവരെയും നടപ്പായില്ല. വാഹനം കടന്നുപോകുന്ന ഒരു പൊതുവഴി ക്ഷേത്രത്തിലേക്ക് വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!