Search
Close this search box.

അനധികൃത വിദേശ മദ്യം വില്പന : അറുപതുകാരൻ പിടിയിൽ

eiU0HVL29593

കഠിനംകുളം : അനധികൃതമായി വിദേശ മദ്യം വില്പന നടത്തിയയാളെ കഠിനംകുളം പോലീസ് പിടികൂടി. മേനംകുളം പാലത്തിന് സമീപം വില്പന നടത്തിയ മേനംകുളം, പുത്തൻതോപ്പ്, കനാൽ പുറംമ്പോക്കിൽ താമസിച്ചു വന്ന വറീച്ച് പെരേര (60)യാണ് പിടിയിലായത്.

ഓണക്കാലം ലക്ഷ്യം വെച്ച് മദ്യവില്പന നടത്തിയ ഇയാളിൽ നിന്നും 10 കുപ്പി മദ്യം പിടിച്ചെടുത്തതായി കഠിനംകുളം പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ തുമ്പ പോലീസ് സ്റ്റേഷനിലും, കഴക്കൂട്ടം എക്സൈസിലും സമാനമായ നിരവധി കേസുകളുണ്ട്.

കഠിനംകുളം പോലീസ് എസ്.എച്ച്.ഒ വിനോദ് കുമാർ, എസ്.ഐമാരായ സവാദ് ഖാൻ, കൃഷ്ണപ്രസാദ്, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ ബിജു, രാജു, അനസ്, വരുൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!