മാറനല്ലൂരിൽ 9 വയസ്സുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

മാറനല്ലൂർ: ഒൻപത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടല ചുണ്ടവിള യാസർ മൻസിലിൽ യാസർ അരാഫത്ത്(43) ആണ് അറസ്റ്റിലായത്. ഇയാളുടെ മകളോടൊപ്പം പഠിക്കുന്ന കുട്ടി കളിക്കുന്നതിനായി ഇയാളുടെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനം നടന്നത്. പെൺകുട്ടി കൂട്ടുകാരിയുടെ അച്ഛൻ മോശമായി പെരുമാറിയെന്ന് വീട്ടുകാരെ അറിയിച്ചു. ഉടനെ ഇവർ മാറനല്ലൂർ പോലീസിൽ പരാതി നൽകി. പോലീസ് ഇയാളെ പിടികൂടി പോക്‌സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി.