Search
Close this search box.

വെള്ളാണിക്കൽ പാറ മുകളിൽ എത്തിയ സന്ദർശകരെ ഭീഷണിപ്പെടുത്തി കവർച്ച : യുവാവ് അറസ്റ്റിൽ

ei532J011290

പോത്തൻകോട് : ടൂറിസ്റ്റു കേന്ദ്രമായ വെള്ളാണിക്കൽ പാറ മുകളിൽ എത്തുന്നവരെ ഭീക്ഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച ചെയ്യുന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. നെല്ലനാട്,  പുതൂർ വാർഡിൽ മണിക്കവിളാകം വെട്ടുവിള പുത്തൻവീട്ടിൽ ഷൈൻ (21)നെയാണ് പോത്തൻകോട് എസ് ഐ അജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 10- ന് രാത്രി പാറ മുകളിൽ എത്തിയ കിളിമാനൂർ സ്വദേശികളെ ഷൈൻ ആയുധം കാണിച്ച് ഭീക്ഷണിപ്പെടുത്തി 45,000 രൂപയോളം വിലമതിപ്പുള്ള 3 മൊബൈൽ ഫോണുകൾ കവർന്നു മുങ്ങിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഷൈൻ മറ്റ് മോഷണ കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.പോലീസുകാരായ വിനു,വിനോദ് സാജൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!