Search
Close this search box.

നിരവധി മോഷണ, അടിപിടി, കഞ്ചാവ് കേസുകളിലെ പ്രതികൾ കഞ്ചാവുമായി പിടിയിൽ

അയിരൂർ : നിരവധി മോഷണ, അടിപിടി, കഞ്ചാവ് കേസുകളിലെ പ്രതികൾ പിടിയിൽ. ചെമ്മരുതി വില്ലേജിൽ, കോവൂർ എ.എം.എൽ.പി സമീപം ചന്തുവിള വീട്ടിൽ സതീശന്റെ മകൻ സാബു (27), ഇടവ വില്ലേജിൽ, പാറയിൽ ദേശത്ത് മേലാറ്റൂവിള വീട്ടിൽ വിക്രമന്റെ മകൻ കൊച്ചുമോൻ എന്ന് വിളിക്കുന്ന ബിനു (29) എന്നിവരാണ് അറസ്റ്റിലായത്.

അയിരൂർ എസ്.എച്ച്.ഒ രാജീവ്.ജി യുടെ നേതൃത്വത്തിൽ എസ്. ഐ അജിത്കുമാർ, ജിഎസ്‌ഐ അജയകുമാർ, പോലീസുകാരായ ഇതിഹാസ്. ജി.നായർ, സിബി, സജീർ, പത്മകുമാർ, ഹോംഗാർഡ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോവൂർ സ്വദേശിയായ ഷൈനിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞു വരവെയാണ് പ്രതികൾ പിടിയിലാകുന്നത്. പ്രതികളെ പിടികൂടിയ സമയം ഇവർ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന നിരവധി പൊതി കഞ്ചാവ് പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!