Search
Close this search box.

ഇരുട്ട്മൂടി നഗരൂർ ജംഗ്ഷൻ

eiAGDGW37555

നഗരൂർ: നഗരൂർ ജംഗ്ഷൻ ഇരുട്ടിലായി. ഒരാഴ്ച മുമ്പ് ഹൈമാസ്റ്റ്‌ ലൈറ്റ് കത്താതായതോടെ നഗരൂർ ജങ്ഷൻ ഇരുട്ടിലായത്. ജംഗ്ഷനിൽ ഇപ്പോൾ വ്യാപാരസ്ഥാപനങ്ങളുടെ വെളിച്ചം മാത്രമാണുള്ളത്. മാത്രമല്ല കച്ചവടസ്ഥാപനങ്ങൾ അടച്ചാൽ ജംഗ്ഷൻ ഇരുട്ടിലാവും. നഗരൂരും പരിസരപ്രദേശങ്ങളും തെരുവുനായകളുടെ കേന്ദ്രമാണ് . ദൂരസ്ഥലങ്ങളിൽ ജോലിക്കുപോകുന്നവർ വെളുപ്പിന് നാലുമണി മുതൽ ജംഗ്ഷനിൽ എത്തും . പുലർച്ചെയെത്തുന്ന പത്ര ഏജന്റുമാരും വെളിച്ചമില്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ്. ഇരുട്ടത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പതിവായി. വിളക്ക് നന്നാക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!