Search
Close this search box.

അഞ്ചുതെങ്ങിൽ പൊലീസിന് നേരെ ആക്രമണമുണ്ടായെന്ന വാദം പൊളിയുന്നു : ഗുരുതര പരിക്കേറ്റത് മത്സ്യത്തൊഴിലാളികൾക്ക്…

ei3DSS946533

അഞ്ചുതെങ്ങ് : ഇന്നലെ രാത്രി അഞ്ചുതെങ്ങിൽ പോലീസിന് നേരെ ഗുണ്ടാ ആക്രണം ഉണ്ടായെന്ന വാദം പൊളിയുന്നു. അഞ്ചുതെങ്ങ് മീരാൻകടവിനു സമീപം വാഹനപരിശോധനക്കിടെ ആക്രമിച്ചത് പൊലീസെന്ന് വെളിപ്പെടുത്തി മല്‍സ്യത്തൊഴിലാളികള്‍ രംഗത്ത്. ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യന്‍ ആബേല്‍ ,ഓസ്ക്കാര്‍ ആബേല്‍ എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് നടത്തിയത് നരനായാട്ടെന്ന് സ്വതന്ത്ര മല്‍സ്യതൊഴിലാളി ഫെഡറേഷന്‍. ഇന്നലെ രാത്രി 7അരയോടെയായിരുന്നു സംഭവം.

സ്കൂട്ടറിൽ എത്തിയവർ വാഹന പരിശോധനയോട് സഹകരിക്കാതെ പോലീസിനെ അക്രമിച്ചെന്നും എസ്‌ഐക്ക് പരിക്കേറ്റെന്നുമാണ് പോലീസ് ഭാഷ്യം. പോലീസിന് നേരെ ആക്രമണം ഉണ്ടായെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടട്ടപ്പോൾ എസ്. ഐയെ അക്രമിച്ചെന്നും തോളെല്ലിന് പരിക്കേറ്റ് എസ്‌ഐ ആശുപത്രിയിൽ ചികിത്സ തേടി എന്നുമാണ് സ്റ്റേഷനിൽ നിന്ന് പറഞ്ഞത്. എന്നാൽ വാർത്ത ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാകൾ പോലീസിനെയല്ല പോലീസ് ആണ് മർദിച്ചതെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ മത്സ്യത്തൊഴിലകൾക്ക് ഗുരുതര പരിക്കുണ്ട്. എസ്. ഐയ്ക്ക് പരിക്കേറ്റെന്ന് പോലീസും പറയുന്നു… !

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!