Search
Close this search box.

എംബിബിഎസ്‌ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ച പ്രതി പിടിയിൽ

ei95RT897053

വർക്കല : വിവാഹ വാഗ്ദാനം നൽകി എംബിബിഎസ്‌ വിദ്യാർത്ഥിനിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. കർണാടകയിൽ എംബിബിഎസ്‌ വിദ്യാർത്ഥിനിയായ വർക്കല ചെറുന്നിയൂർ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് 8 ലക്ഷം രൂപയും 10 പവനോളം സ്വർണാഭരണങ്ങളും കൈക്കലാക്കിയ കേസിലെ പ്രതിയായ വർക്കല വെട്ടുർ വില്ലേജിൽ വെണ്ണിക്കോട് വലയന്റെ കുഴി ചരുവിള വീട്ടിൽ രാഹുലി(23)നെയാണ് വർക്കല പോലിസ് അറസ്റ്റ് ചെയ്തത് .

1-12-2019ന് പീഡനത്തിന് ഇരയായ പെൺകുട്ടി സംസ്ഥാന പോലിസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വർക്കല പോലിസ് കേസ് രജിസ്റ്റർ ചെയ്തത്. വർക്കലയിലും , എറണാകുളം ഹോട്ടലിലും കൊണ്ടുപോയി . പീഡിപ്പിച്ചെന്നും , കൂടാതെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്നും പെൺകുട്ടി പരാതിപ്പെട്ടു. ഗർഭിണിയായതിനു ശേഷം നിർബന്ധിച്ച് ഗർഭചിദ്രം നടത്തിയെന്നും പലതവണ പെൺകുട്ടിയ ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപയും സ്വർണാഭരണങ്ങളും ലാപ്ടോപ്പും കൈവശപ്പെടുത്തിയെന്നും പറയുന്നു.

26 . 11 . 2019 ഖത്തറിലേക്ക് കടന്ന പ്രതിയെ വർക്കല പോലിസ് കേസ് രജിസ്റ്റർ ചെയ്ത് ലുക്ക് ഔട്ട് സർക്കുലറും മറ്റും പുറപ്പെടുവിക്കാൻ വേണ്ടിയുള്ള നടപടികൾ നടക്കുന്നത് അറിഞ്ഞ പ്രതി നാട്ടിലേക്ക് തിരികെ വരുകയായിരുന്നു . 2017ൽ കല്ലമ്പലം പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് ഒരു വധശ്രമ കേസ്സിൽ മൂന്നാം പ്രതിയാണ് ഇയാൾ. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ പ്രതിയെ വർക്കല പോലിസ് ഇൻസ്പെക്ടർ ജി ഗോപകുമാർ , സബ് ഇൻസ്പെക്ടർ ശ്യാം എം.ജി,  ജി.എ.എസ്‌.ഐ സുഭാഷ് , എസ്‌സിപിഒ ഹരീഷ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!