Search
Close this search box.

നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് മതിലും പൊളിച്ച് സ്വകാര്യ വസ്തുവിലേക്ക് ഇടിച്ചുകയറി

eiZ8U4Z10099

പള്ളിക്കൽ : പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ തുമ്പോട് കൃഷ്ണൻകുന്നിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മതിലും പൊളിച്ച് സ്വകാര്യ വസ്തുവിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ യാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി വേണാട് ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിലമേൽ ഭാഗത്തേക്ക്‌ പോകവെയാണ് അപകടം. ബസ്സിൽ 3 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൃഷ്‍ണൻകുന്നിൽ വെച്ച് നിയന്ത്രണം വിട്ട ബസ് സ്വകാര്യ വ്യക്തിയുടെ മതിലും പൊളിച്ച് ഇറങ്ങുകയായിരുന്നു. സ്റ്റിയറിങ് സ്റ്റക്ക് ആയതാണ് അപകട കാരണമെന്നാണ് പോലീസിന് ലഭിച്ച വിവരം. പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസുമായി മത്സരയോട്ടം നടന്നതാണ് അപകടം വരുത്തി വെച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. പള്ളിക്കൽ പോലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!