Search
Close this search box.

കലണ്ടർ ഇല്ലാതെ നാളും തീയതിയും കാണാതെ പറയുന്ന രണ്ടാം ക്ലാസുകാരൻ കൗതുകമാകുന്നു

ei68Y6584417

നാവായിക്കുളം : കലണ്ടർ ഇല്ലാതെ നാളും തീയതിയും കാണാതെ പറയുന്ന രണ്ടാം ക്ലാസുകാരൻ കൗതുകമാകുന്നു. കിഴക്കനേല ഗവ. എൽ.പി.എസിലെ രണ്ടാം ക്ളാസുകാരനായ കാർത്തിക്ക് ആണ് അത്ഭുതം കാഴ്ച വെയ്ക്കുന്നത്. 2019 വർഷത്തെ കലണ്ടറിൽ ഏതു തീയതി ചോദിച്ചാലും അത് ഏതു ദിവസമാണെന്നും അന്നത്തെ മലയാളം നക്ഷത്രമേതാണെന്നും കൃത്യമായി പറയും. നാവായിക്കുളം കിഴക്കനേല വിജയമന്ദിരത്തിൽ വിജയകുമാരൻ നായർ – സിന്ധു ദമ്പതികളുടെ മകനാണ് കാർത്തിക്. ഏതു മാസത്തെ തീയതി ചോദിച്ചാലും കാർത്തിക്ക് രണ്ടു നിമിഷം ഒന്ന് ആലോചിക്കും. പിന്നീട് എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് ആഴ്ചയും നക്ഷത്രവും കൃത്യമായി പറയും. കൂട്ടുകാർക്കെല്ലാം കലണ്ടർ മാസങ്ങൾ ചോദിച്ച് കാർത്തിക്കിന്റെ ഉത്തരം കൗതുകപൂർവം കേൾക്കുകയും അത് ശരിയാണോയെന്ന് കലണ്ടർ നോക്കി പരീക്ഷിക്കുകയും ചെയ്യുന്നത് നേരമ്പോക്കാണിപ്പോൾ. കാർത്തിക്കിനെ സ്കൂൾ അധികൃതർ പ്രത്യേക ചടങ്ങിൽ അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!