Search
Close this search box.

വക്കം യു.ഐ.ടിയിൽ പുതിയ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കും : എം.എൽ.എ

eiONWS169594

വക്കം : വക്കം യു.ഐ.ടിയിൽ പുതിയ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുമെന്ന് അഡ്വ.ബി സത്യൻ എം.എൽ.എ പറഞ്ഞു. വക്കം യു ഐ ടി യുടെ മൂന്നാം നിലയുടെ തറക്കല്ലിടൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകായിരുന്നു അദ്ദേഹം .എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 38 ലക്ഷം ചിലവഴിച്ചാണ് മൂന്നാം നില നിർമ്മിക്കുന്നത്. നിലവിൽ രണ്ട് ഡിഗ്രി കോഴ്സും, ഒരു പി.ജി കോഴ്സുമാണ് യു.ഐ.ടിയിൽ ഉള്ളത്. എന്നാൽ പുതുതായി എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എ കമ്മ്യൂണിക്കേറ്റിവ് ഇഗ്ലീഷ്, ബി.കൊം കമ്പ്യൂട്ടർ സയൻസ് എന്നി വിഷയങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളതിനാൽ  അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ മൂന്നാം നിലയുടെ നിർമ്മാണം.

2014ൽ അടച്ച് പൂട്ടിയ നിലയ്ക്കാമുക്ക് എൽ.പി.എസ് കോമ്പൗണ്ടിലാണ് കേരള സർവ്വകലാശാലയുടെ യു.ഐ.ടി ആരംഭിച്ചത്. സ് കൂളിന് സ്ഥലം നൽകിയ വ്യക്തി സ് കൂൾ അടച്ച് പൂട്ടിയാൽ അവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനം തന്നെ വരണം എന്നു വ്യവസ്ഥ ചെയ്തിരുന്നു. അതാണ് എം.എൽ.എ ജനപങ്കാളിത്തത്തോടെ ഒരു പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനം തന്നെ ആരംഭിച്ചത്. യു.ഐ.ടിയിൽ പുതിയ തൊഴിലധിഷ്ടിത കോഴ് സുകൾ കൂടി ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

ചടങ്ങിൽ വക്കം പഞ്ചായത്ത് പ്രസിഡൻ്റ് എസ് വേണുജി അദ്ധ്യക്ഷനായി. പ്രിൻസിപ്പാൾ ഡോ. നെൽസൺ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി നൗഷാദ്, ജെ സ് മിത, പഞ്ചായത്തംഗങ്ങളായ ഡി രഘുവരൻ, താജുന്നിസ, സി പി ഐ എം ലോക്കൽ  സെക്രട്ടറി ഡി അജയകുമാർ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!