Search
Close this search box.

വെമ്പായം ജംഗ്ഷനിൽ ഫുട്ട് വെയർ കടയിൽ തീ പിടിച്ച് വൻ നാശം

eiHRZGK12365

വെമ്പായം : വെമ്പായം ജംഗ്ഷനിലെ ഫുട്ട് വെയര്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ കടയുടെ ഉള്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വെമ്പായം ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന വാഹീദിന്റെ ഉടമസ്ഥതയിലുള്ള സല്‍മിയ ഗള്‍ഫ് ബസാറിലാണ് തീ പിടിത്തമുണ്ടായത്.തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടമയെയും വെഞ്ഞാറമൂട് ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.മറ്റു കടകളിലേയ്ക്ക് തീ പടരുന്നതിനു മുന്‍പ് ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായി കട ഉടമ വാഹീദ് പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നസീര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ജി. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!