നഗരസഭാ ചെയർമാന് ലഭിച്ച പുരസ്കാര തുക മുഹമ്മദ് കുഞ്ഞ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന് നൽകി.

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭാ ചെയർമാന് ലഭിച്ച പുരസ്കാര തുക മുഹമ്മദ് കുഞ്ഞ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന് നൽകി. ജില്ലയിലെ ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള വെട്ടൂർ സദാശിവൻ സ്മാരക പുരസ്കാരത്തിനാണ് ചെയർമാൻ എം. പ്രദീപ് അർഹനായത്. പാലിയേറ്റീവ് കെയർ പ്രസിഡന്റ് സി. ചന്ദ്രബോസ്, കൺവീനർ അനീഷ് എന്നിവർക്കാണ് തുക കൈമാറിയത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു, കുഴിമുക്ക് സഹകരണ ബാങ്ക് പ്രസിഡന്റ് എം. മുരളി, ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി അംഗം ആർ.എസ്. അനൂപ് തുടങ്ങിയവർ പങ്കെടുത്തു.