Search
Close this search box.

കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധിക്ക് ദേശീയ പുരസ്കാരം

eiKE9U659539

കാട്ടാക്കട : കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയായ ജലസമൃദ്ധി പദ്ധതിക്ക് മറ്റൊരു ദേശീയ അംഗീകാരം കൂടി ലഭിച്ചു. വ്യക്തികളുടെ, സ്ഥാപനങ്ങളുടെ, പദ്ധതികളുടെ മികവിനെയും ഇന്ത്യന്‍ സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നവയെയും ആദരിക്കുന്ന സ്കോച് (SKOCH) ദേശീയ പുരസ്കാരം ഇത്തവണ കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധിക്ക് ലഭ്യമായി.

മികവുപുലര്‍ത്തുന്ന വ്യക്തികളെ ആദരിക്കുകയും പ്രോജക്ടുകളിലേയ്ക്ക് ശ്രദ്ധയാകര്‍ഷിക്കുകയും ഇന്ത്യയെ മെച്ചപ്പെടുത്താന്‍ പ്രയത്നിക്കുന്ന സ്ഥാപനങ്ങളെ അഭിനന്ദിക്കുകയും ചെയത് വരുന്ന സ്വതന്ത്രസംഘടനയാണ് സ്കോച്. അഭിനന്ദനാര്‍ഹാമായ നേതൃത്വപാടവത്തിലൂടെ സമൂഹത്തിലും ഭരണസംവിധാനങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ പ്രയത്നിച്ച വ്യക്തികളെ, സ്ഥാപനങ്ങളെ,പദ്ധതികളെ ആദരിക്കുന്നതിലൂടെ സാമൂഹിക-സാമ്പത്തിക മണ്ഡലങ്ങളില്‍ നല്ല മാറ്റങ്ങള്‍ക്ക് തുടക്കമിടുക എന്ന തത്വത്തില്‍ അധിഷ്ഠിതമായാണ് സ്കോച് അവാര്‍ഡുകള്‍ ലഭ്യമാക്കുന്നത്. വിദഗ്ദ്ധരടങ്ങുന്ന സ്കോച് ജൂറിയുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ട ആയിരക്കണക്കിന് പദ്ധതികളിൽ നിന്നാണ് ജലസംരക്ഷണ വിഭാഗത്തിൽ സിൽവർ അവാർഡ് ജലസമൃദ്ധി കരസ്ഥമാക്കിയത്.

ഇന്ന് ഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ജലസമൃദ്ധി പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായ കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് കമ്മീഷണർ നിസ്സാമുദ്ദീൻ അവാർഡ് ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!