തമിഴ്നാട്ടിൽ നിന്നും കൊണ്ട് വന്ന് മൊത്തകച്ചവടം :പിടികൂടിയത് 251കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ

നെടുമങ്ങാട് :നെടുമങ്ങാട് റേഞ്ച് പരിധിക്കുള്ളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ തമിഴ് നാട്ടിൽ നിന്നും കൊണ്ട് വന്ന് മൊത്തകച്ചവടം നടത്തുന്ന അഴിക്കോട് സ്വദേശികളായ സബീർ, ഷംനാദ് എന്നിവരുടെ ഗോഡൗണിൽ നിന്നും നെടുമങ്ങാട് റേഞ്ച് ഇൻസ്‌പെക്ടർ ടി. സജിത്തും പാർട്ടിയും ചേർന്ന് 251 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കോട്പ നിയമപ്രകാരം ഫൈൻ ഈടാക്കി.

പി.ഒ ബിജു, സിഇഒഎസ് അഭിലാഷ്, അരുൺ, സുബി ഡബ്ലിയു സിഇഒ രമ്യ എന്നിവർ ആണ് അനേഷണത്തിൽ പങ്കെടുത്തത്.