യുവാവിനെ വീടുകയറി ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

ആനാട് : ആനാട് പണ്ടാരകോണം ചിറതലക്കൽ വീട്ടിൽ  സുകുമാരന്റെ മകൻ സതീഷ് കുമാറിനെ  2020 ജനുവരി 1ന് രാത്രി 12.00 മണിയോടു കൂടി വീട്ടിൽ  അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ചതിന് പുളിമാത്ത് വില്ലേജിൽ താളിക്കുഴി കടൽകാണിപാറ ബ്ളോക്ക് നമ്പർ 35 അസ്ന മൻസിലിൽ ഹുസൈന്റെ മകൻ ഷൈജു(33) , പാലോട് വില്ലേജിൽ കള്ളിപ്പാറ കറിവിലാഞ്ചൽ തടത്തരികത്തു വീട്ടിൽ മണിയന്റെ മകൻ സേതു(30) എന്നിവരെയാണ്  നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കേസിൽ ആനാട് പണ്ടാരകോണം സ്വദേശി വിനോദിനെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.  സംഭവ ശേഷം ഒളിവിൽ പോയ  പ്രതികളെ നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി. രാജേഷ് കുമാർ, എസ്.ഐ .മാരായ സുനിൽ ഗോപി, ശ്രീകുമാർ, എ.എസ്.ഐ ഷിഹാബുദ്ദീൻ, പോലീസുകാരായ അജിത് കുമാർ,  ജയ കുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.