പവർ ലിഫ്റ്റിങ് മത്സരത്തിൽ സ്വർണമെഡൽ നേടി അനഘ നാടിന്റെ അഭിമാനമായി ..

നെടുമങ്ങാട് :കേരള യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിങ് മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി നെടുമങ്ങാട് സ്വദേശിനി അനഘ. പഴകുറ്റി ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീകേഷ് – കൈരളി വിദ്യാഭവനിലെ അദ്ധ്യാപികയായ വൃന്ദ.ആ൪.നായർ ദമ്പതികളുടെ മകളാണ് അനഘ. നെടുമങ്ങാട് ശ്രീ. ബാലകൃഷ്ണൻ നായർ മെമ്മോറിയൽ മുൻസിപ്പൽ ജിംനേഷ്യത്തിൽ നിന്നും ഈ നേട്ടം കൈവരിക്കുന്ന ആദ്യ പെൺകുട്ടിയാണ് അനഘ. മുൻ അന്തർദേശീയ പവർ ലിഫ്റ്റിങ് താരം എസ്.അനിൽകുമാറും, ദേശീയ പവർ ലിഫ്റ്റിങ് താരം ജസ്റ്റിൻ ദാസിന്റെയു൦ കീഴിൽ ആണ് അനഘ പരിശീലനം നടത്തുന്നത്.