പുതുക്കുളങ്ങര ഗവ എൽ.പി.എസ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു..

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പുതുക്കുളങ്ങര ഗവൺമെന്റ് എൽ.പി.എസിന് പൊതുവിദ്യാഭ്യാസ യഞ്ജനത്തിന്റെ ഭാഗമായി 88 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം തുറമുഖ – പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു.ശബരീനാഥൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ.മധു, ഉഴമലയ്ക്കൽ വേണുഗോപാൽ, അഡ്വ.എൻ.ഷൗക്കത്തലി, അഡ്വ.എ .റഹിം, ഉഴമലയ്ക്കൽ സുനിൽ കുമാർ, ഇ.ജയരാജ്, ബി.ബി.സുജാത, വി .വി ജുമോഹൻ, സജീനാ കാസിം, എസ്.മനോഹരൻ, ഓമന ടീച്ചർ, അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.