വെള്ളാണിക്കൽ പാറമുകളിൽ തീപിടിത്തം: രണ്ടേക്കറോളം കത്തി നശിച്ചു

വെള്ളാണിക്കൽ : വിനോദ സഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറമുകളിൽ വീണ്ടും തീ പിടിത്തമുണ്ടായി. രണ്ടേക്കറോളം കുറ്റിക്കാട് കത്തി നശിച്ചു. വ്യാഴാഴ്ച വൈകുന്നേമാണ്  പാറ മുകളിൽ തീ പടർന്നു പിടിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരത്തും ഇവിടെ സമാന രീതിയിൽ തീപിടിത്തമുണ്ടായി.

സിഗരറ്റ് കുറ്റിയിൽ നിന്നോ തീപ്പെട്ടിക്കൊള്ളിയിൽ നിന്നോ തീ പടർന്നതാകാമെന്നാണ് സംശയം. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് അംഗങ്ങൾ തീ കെടുത്തി. രണ്ടേക്കറോളം കുറ്റിക്കാട് കത്തിനശിച്ചു. അസി. സ്റ്റേഷൻ ഓഫീസർ എ. നസീറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ രാജേന്ദ്രൻ നായർ, ഫയർ ഓഫീസർമാരായ അനിൽരാജ്, അരുൺ മോഹൻ, രഞ്ജിത്, ശിവകുമാർ, അരുൺ, ശരത് എന്നിവർ പങ്കെടുത്തു.