വിളപ്പിൽശാലയിൽ അക്രമവും ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷവും, രണ്ട് പേർക്ക് വെട്ടേറ്റു

വിളപ്പിൽശാല : വിളപ്പില്‍ശാലയിൽ രണ്ട് യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

നെടിയവിളയിലാണ് സംഭവം. ആക്രമണത്തിൽ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ലിജു സൂരി, അയല്‍വാസിയായ ബിനുകുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ലിജുവിന്റെ ബന്ധു ജെയിന്‍ വിക്ടറും കൂട്ടാളികളുമാണ് അക്രമം നടത്തിയതെന്നാണ് ആരോപണം. വെട്ടിയശേഷം ബോംബ് എറിഞ്ഞ് അക്രമികള്‍ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചിരുന്നു.

കാറിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. കുടുംബവഴക്കാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ലിജുവിന്റെ തലയിലും കാലിലും, ബിനുവിന്റെ കൈക്കുമാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിജുവിന്റെ കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. അടിയന്തര ശസ്ത്രക്രിയ അടക്കം വേണ്ടിവരുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് എത്തി പരിശോധന നടത്തി.