പട്ടാളക്കാരൻ ആകാൻ സ്വപ്നം കണ്ട യുവാവ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ : കിളിമാനൂർ സ്വദേശിയായ യുവാവിനെ സഹായിക്കാമോ..

കിളിമാനൂർ: പട്ടാളക്കാരൻ ആകണമെന്ന സ്വപ്നം ലക്ഷ്യമാക്കി രാജ്യത്തിന്റെ കാവൽക്കാരൻ ആകാൻ ആഗ്രഹിച്ച 19 കാരൻ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണ്. കിളിമാനൂർ, പുതിയകാവ് ദേവിശ്രീയിൽ രാജുവിന്റെ മകൻ ജിതിൻ രാജ് (19) ആണ് ബൈക്കപടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കഴിയുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച സൈനിക റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനായി വെഞ്ഞാറമൂട്ടിലേക്ക്‌ പോകുകയായിരുന്ന ജിതിൻ രാജും സുഹൃത്തും സഞ്ചരിച്ച ബൈക്ക് കിളിമാനൂർ പൊരുന്തമണിൽ വെച്ച് എതിരേവന്ന കാറുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ ഇരുവർക്കും വലിയ രീതിയിൽ പരിക്കേറ്റു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഹെൽമെറ്റ്‌ ധരിച്ചതിനാൽ ജീവൻ തിരിച്ചു കിട്ടി എന്നാണ് ജിതിന്റെ ബന്ധുക്കൾ പറയുന്നത്. എങ്കിലും കൈ കാലുകൾക്ക് ഒടിവും ആന്തരിക അവയവങ്ങൾക്ക് പരിക്കുമുണ്ട്. ഇതിനോടകം രണ്ട് ശാസ്ത്രക്രിയ കഴിഞ്ഞു. ഇനിയും ശാസ്ത്രക്രിയകൾ വേണം. കുട്ടിക്കാലം മുതൽ പട്ടാളക്കാരൻ ആകാനാണ് ജിതിൻ രാജിന്റെ ആഗ്രഹം. അതുമായി ബന്ധപ്പെട്ടുള്ള പരിശീലനങ്ങളിലും പരിപാടികളിലും ജിതിൻ പങ്കെടുക്കുമായിരുന്നു. ഇപ്പോൾ കുറച്ചു ദിവസങ്ങളായി സൈനിക റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് പോയിക്കൊണ്ടിരിക്കവെയാണ് അപകടം വില്ലനായത്.

ജിതിൻ രാജും സഹോദരൻ ജിനു രാജും അച്ഛനും അമ്മയും അടങ്ങുന്നതാണ് കുടുംബം. അച്ഛൻ ഡ്രൈവറായി പോയി കിട്ടുന്നതും അമ്മ ചെറിയ കട നടത്തുന്നതും ആണ് കുടുംബത്തിന്റെ വരുമാനം.  ഇപ്പോൾ തന്നെ 5 ലക്ഷം രൂപയിൽ അധികം ആശുപത്രിയിൽ ചെലവഴിച്ചു. ഇനിയും 10 ലക്ഷത്തിലധികം രൂപ വേണ്ടി വരുമെന്നാണ് ആശുപത്രിയിൽ നിന്ന് അറിയുന്നത്. ജിതിന്റെ തിരിച്ചു വരവിനായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ജിതിനെ സഹായിക്കാൻ താല്പര്യം ഉള്ളവർക്ക്  ബന്ധപ്പെടാം

ഫോൺ : 8547291865 -ജിനു രാജ്

ജിതിൻ രാജിന്റെ അച്ഛന്റെ അക്കൗണ്ട് വിവരങ്ങൾ :

അക്കൗണ്ട് : രാജു.കെ
ഫെഡറൽ ബാങ്ക്, കിളിമാനൂർ ബ്രാഞ്ച്
അക്കൗണ്ട് നമ്പർ : 11230100285691
Ifsc കോഡ് : FDRL0001123