ഓൾ ഇന്ത്യ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണവും വെങ്കലവും നേടി വിതുര സ്വദേശിനി

വിതുര :ഹരിയാനയിൽ വെച്ചുനടന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഒരു സ്വർണവും ഒരു വെങ്കലവും നേടി നാടിന്റെ അഭിമാനമായി വിതുര സ്വദേശിനി ഗായത്രി. 4×400 മീറ്റർ റിലേക്ക് സ്വർണ്ണവും, 800 മീറ്റർ ഓട്ടത്തിന് വെങ്കലവും ആണ് കേരളത്തിന് വേണ്ടി ഗായത്രി നേടിയത്. വിതുര ചെറ്റച്ചൽ സ്വദേശിനിയാണ് ഗായത്രി. സുനിൽ കുമാർ ആണ് ഗായത്രിയുടെ ഭർത്താവ്. അശ്വിൻ, അതുൽ എന്നിവർ മക്കൾ ആണ്