Search
Close this search box.

നാല് ദിക്കിൽ നാല് സമയം, പക്ഷെ കിളിമാനൂരിന്റെ സമയം തീരെ ശരിയല്ല..

ei8GXRC51466

കിളിമാനൂർ : കിളിമാനൂരിൽ എത്തുന്നവർക്ക് സമയം തീരെ ശരിയല്ല എന്ന് പറയാൻ ജ്യോത്സ്യം വേണ്ട. വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ മുടക്കി പഞ്ചായത്ത്‌ സ്ഥാപിച്ച ക്ലോക്ക് ടവർ പൊതുജനത്തിന്റെ സമയം ചോദ്യം ചെയ്യുകയാണ്. ക്ലോക്ക് ടവറിൽ 4 വശത്ത് 4 ക്ലോക്ക് സ്ഥാപിച്ചിട്ടുണ്ട്. ഏത് വശത്ത് നിന്ന് നോക്കുന്നയാൾക്കും കൃത്യമായി സമയം അറിയാൻ വേണ്ടിയാണ് ക്ലോക്ക് സ്ഥാപിച്ചത്. എന്നാൽ ഇന്ന് തെറ്റായ സമയമറിയാൻ ക്ലോക്കിലേക്ക് നോക്കിയാൽ മതി. കിളിമാനൂർ സ്റ്റാൻഡിന് മുകളിലായാണ് ടവർ സ്ഥാപിച്ചിട്ടുള്ളത്. മൊബൈൽ ഫോണും വാച്ചും ഇല്ലാതെ എത്തുന്ന യാത്രക്കാർക്ക് ഈ ക്ലോക്ക് ആശ്വാസമായിരുന്നു. ഇന്ന് എല്ലാവരുടെയും കയ്യിൽ സമയം നോക്കാനുള്ള ആധുനിക സംവിധാനങ്ങൾ എത്തിയപ്പോൾ ക്ലോക്ക് സ്ഥാപിച്ചവരും ക്ലോക്ക് ടവറിന്റെ പ്രാധാന്യം മറന്നു.

നാളുകളേറെയായി ഇവിടെ സമയം തെറ്റിയോടുന്ന ക്ലോക്ക് ആണ് ജനങ്ങൾ കാണുന്നത്. ഇത്തരം പദ്ധതികൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത നേതാക്കൾ വിഷയം ഇപ്പോൾ ഗൗനിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതൊരു നിസ്സാര വിഷയമായി തോന്നാമെങ്കിലും ഒരു നാടിന്റെ വികസന പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് ബോധ്യമാക്കി കൊടുക്കാൻ ഈയൊരു വിഷയം തന്നെ ധാരാളം എന്ന് നാട്ടുകാർ പറയുന്നു. നടപ്പിലാക്കുന്ന പദ്ധതികളുടെ തുടർച്ചയായ മെയിന്റനൻസ് പരിപാടികൾക്ക് ജനപ്രതിനിധികൾ മുൻകൈയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ക്ലോക്കിൽ കൃത്യമായ സമയം ജനങ്ങൾക്ക് കാണിച്ചു കൊടുക്കണം എന്ന് യാത്രക്കാരും ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!