വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

മലയിൻകീഴ് : പ്ലസ് വൺ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പാറമടയിൽ ജോലി ചെയ്യുന്ന ഡ്രൈവർ അറസ്റ്റിൽ. തൊടുപുഴ പഴയരികുണ്ടം വഞ്ചിക്കലിൽ സുരേഷിനെ(27) മലയിൻകീഴ് എസ്.ഐ. സൈജുവിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റുചെയ്തു. ഇയാൾ ജോലി സ്ഥലത്തു പോകുംവഴി കുട്ടിയെ പലതവണ വാഹനത്തിൽ കൊണ്ടുപോയിരുന്നു. സ്‌കൂളധികൃതർ നടത്തിയ അന്വേഷണത്തെ തുടർന്ന്‌ പോലീസിനു ലഭിച്ച പരാതിയിലാണ് അറസ്റ്റുണ്ടായത്.