Search
Close this search box.

കൈക്കൂലി നൽകാത്തതിനാൽ ഇലക്ട്രിക്ക് പോസ്റ്റ്‌ സ്ഥാപിച്ച് നടവഴിയടച്ചെന്ന് പരാതി : കടയ്ക്കാവൂരിൽ നിർധന കുടുംബം ദുരിതത്തിൽ

eiZBC0D37489

കടയ്ക്കാവൂർ :  ഇലക്ട്രിക് പോസ്റ്റ്‌ വഴിമുടക്കിയായ്  നിൽക്കുന്നതിനാൽ രോഗികളും വൃദ്ധജനങ്ങളും അടങ്ങിയ കടയ്ക്കാവൂരിലെ  നിർദ്ധന കുടുംബം ദുരിതത്തിൽ.

കടയ്ക്കാവൂർ കെഎസ്ഇബി സെക്ഷന് കീഴിൽ കൺസ്യൂമർ നമ്പർ – 1145284014205  ലേക്കുള്ള വൈദ്യുതി കണക്ഷൻ നൽകിയ പോസ്റ്റാണ് വഴി തടസ്സപ്പെടുത്തി സ്ഥാപിച്ചിരിക്കുന്നത്. കടയ്ക്കാവൂർ പതിനെട്ടാം പടിയിൽ രാധ എന്ന സ്ത്രീയുടെ വീട്ടിലേക്ക് ആകെ ഒരു മീറ്റർ വീതിയുള്ള വഴിയിൽ വഴി തടസപ്പെടുത്തിയാണ് കെഎസ്ഇബി  തോന്നിയ പോലെ പോസ്റ്റ്‌  സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ പ്രായമായി അവശതയിലായവരാണ് ഇവിടെ താമസിക്കുന്നതെന്നും പോസ്റ്റ്‌ സ്ഥാപിക്കുന്ന സമയത്തുതന്നെ ഇതുമൂലം ഉണ്ടാകുവാൻ പോകുന്ന ബുദ്ധിമുട്ട് കെഎസ്ഇബി അധികൃതരെ അറിയിച്ചെന്നുമാണ് പരാതിപ്പെടുന്നത്. എന്നാൽ കൈക്കൂലി നൽകാത്തതിനാലാണ് അവർ ഇത്തരത്തിൽ പോസ്റ്റ്‌ സ്ഥാപിച്ചത് എന്നും ആക്ഷേപമുണ്ട്. മാത്രവുമല്ല ആ പോസ്റ്റ്‌ ഒരു വശത്തായി  തിരിച്ചു സ്ഥാപിച്ചിരുന്നെങ്കിൽ  ഇത്രയേറെ  ബുദ്ധിമുട്ട് ഉണ്ടാകില്ലായിരുന്നു. അതുകൊണ്ട് തന്നെ തീർത്തും നിഷേധാത്മക നിലപാട് ആണ് ജോലിക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും ആരോപണമുണ്ട്.

ഇനി ഇത് മാറ്റി സ്ഥാപിക്കണമെങ്കിൽ  ഓഫീസിൽ അധിക തുക അടയ്ക്കണം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്ന് പരാതിക്കാർ പറയുന്നു. എന്നാൽ അതിനുളള നിവർത്തി ആ കുടുംബത്തിന് ഇല്ലെന്നതാണ് വസ്തുത. രോഗം വന്നാൽ ഒന്നു ആശുപത്രിയിൽ എടുത്തുകൊണ്ടു   പോകാൻ പോലും നിലവിലെ സാഹചര്യത്തിൽ  സാധിക്കാത്ത അവസ്ഥ ആണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!