കടയ്ക്കാവൂർ കൂട്ടുകാർ വാട്സാപ്പ് കൂട്ടായ്മയുടെ ‘ഇന്നൊരു മരം നാളെയതൊരു വരം ” ക്യാമ്പയിനു തുടക്കമായി

കടയ്ക്കാവൂർ : പരിസ്ഥിതി സംരക്ഷണത്തിന്റെയും വരും തലമുറക്കായി സ്വീകരിക്കേണ്ട കരുതലുകളുടെയും അനിവാര്യത തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു പുതിയ ചുവടുവയ്പ്പിനിന്ന് കടയ്ക്കാവൂരിൽ ഹരിശ്രീ കുറിച്ചു.

കടയ്ക്കാവൂർ വാട്സാപ്പ് കൂട്ടായ്മയിൽ അംഗമായ തങ്കുവിന്റെ മകൻ തംബുരുവിന്റെ ജന്മദിനമായ ഇന്ന് ആയാന്റവിള ക്ഷേത്രപരിസരത്ത്‌ ഒരു മാവിൻ തൈ വച്ചു പിടിപ്പിച്ചുകൊണ്ടാണ് ആർക്കും മാതൃകയാക്കാവുന്ന ഒരുദ്യമത്തിനു തുടക്കമിട്ടത്.

ഇനി മുതൽ കൂട്ടായ്മയിലെ അംഗങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ പിറന്നാൾ, വാർഷികാഘോഷങ്ങൾ മുതലായ വിശേഷാവസരങ്ങളിലൊക്കെ ഒരു വൃക്ഷ തൈ നട്ടുപിടിപ്പിച്ചു പരിപാലിച്ചുകൊണ്ട് പ്രകൃതി സംരക്ഷണത്തിൽ പങ്കാളിയാവുമെന്നാണ് അംഗങ്ങൾ കൂട്ടായ തീരുമാനമെടുത്തിരിക്കുന്നത്