Search
Close this search box.

കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്ത്‌ അംഗത്തെ അയോഗ്യനാക്കി

ei4DCC576146

കടയ്ക്കാവൂർ: കൂറുമാറ്റ നിരോധന നിയമപ്രകാരം കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്ത്‌ അംഗം എസ്‌.കൃഷ്ണകുമാറിനെ തിരഞ്ഞെടുപ്പ്‌ കമ്മിഷണർ വി.ഭാസ്കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപ്പഞ്ചായത്തംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്നതിനും ഫെബ്രുരി നാലുമുതൽ ആറ്‌ വർഷത്തേക്കാണ്‌ വിലക്ക്‌.

2015-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അംഗമായാണ്‌ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്‌. 2018 ജൂലായ്‌ 13-ന്‌ നടന്ന വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനെതിരേയുള്ള അവിശ്വാസ പ്രമേയയോഗത്തിൽ പങ്കെടുക്കാനും പ്രമേയത്തെ അനുകൂലിച്ച്‌ വോട്ട്‌ ചെയ്യാനും ഡി.സി.സി. പ്രസിഡന്റ്‌ ഇദ്ദേഹത്തിന് വിപ്പ്‌ നൽകിയിരുന്നു. എന്നാൽ, അദ്ദേഹം പ്രസ്തുത നിർദേശം ലംഘിക്കുകയും അവിശ്വാസ പ്രമേയത്തിൽനിന്ന്‌ വിട്ടുനിൽക്കുകയും ചെയ്തു. ഇതിനെതിരേ കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തംഗം എ.മധുസൂദനൻ നായർ സമർപ്പിച്ച ഹർജിയിലാണ്‌ കമ്മിഷന്റെ നടപടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!