വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം : സ്ത്രീകൾ ഉൾപ്പടെ 4 പേർ അറസ്റ്റിൽ

വിളപ്പിൽശാല: മലപ്പനംകോട് വാടക വീട്ടിനുള്ളിലെ അനാശാസ്യ നടപടികളുടെ പേരിൽ നാലുപേരേ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. അനാശാസ്യ കേന്ദ്ര നടത്തിപ്പുകാരി വിളപ്പിൽശാല മലപ്പനംകോട് സ്വദേശി ബേബി(57), കൊല്ലം സ്വദേശിനി രജനി(28), കാട്ടാക്കട കിള്ളി സ്വദേശി സുബൈർ(22), തൈക്കാട് സ്വദേശിനി സൗമ്യ(28) എന്നിവരാണ് അറസ്റ്റിലായത്. വാടക വീട്ടിൽ അനാശാസ്യം നടക്കുന്നതായി രണ്ടാഴ്ച മുൻപ് പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് വിളപ്പിൽശാല സി.ഐ. സജിമോന്റെ നേതൃത്വത്തിൽ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. നടത്തിപ്പുകാരിയായ ബേബി അയൽസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ കേന്ദ്രത്തിലെത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു.