Search
Close this search box.

ഷിഫാ മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്ക് ആൻഡ് പീഡിയാട്രിക് സെന്റർ നാളെ ചാത്തൻപാറ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിക്കുന്നു

eiAYR4567552

ആറ്റിങ്ങൽ : ചാത്തൻപാറ ജംഗ്ഷനിൽ ഷിഫാ മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്ക് ആൻഡ് പീഡിയാട്രിക് സെൻറർ നാളെ (ഫെബ്രുവരി 9 2020) 9:00 മണി മുതൽ പ്രവർത്തനം ആരംഭിക്കുന്നു. അടൂർ പ്രകാശ് എംപി ഉദ്ഘാടനം നിർവഹിക്കും. പീഡിയാട്രിക് സെന്റർ ഉദ്ഘാടനം അഡ്വ. ബി സത്യൻ എംഎൽഎ നിർവഹിക്കും. അഡ്വ വി ജോയ് എംഎൽഎ ദന്തൽ ക്ലിനിക് ഉദ്ഘാടനം നിർവഹിക്കും. മുൻ എംഎൽഎ വർക്കല കഹാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പിജെ നഹാസ്, മണമ്പൂർ പഞ്ചായത്ത് വാർഡ് മെമ്പർ പ്രശോഭന വിക്രമൻ, മണമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എ.നഹാസ് തുടങ്ങിയവർ പങ്കെടുക്കും.

 

വൻനഗരങ്ങളിലെ ആശുപത്രികളിൽ ലഭ്യമായിരുന്ന ദന്തരോഗ സംബന്ധമായ എല്ലാ ചികിത്സകളും ആധുനിക ഉപകരണങ്ങളുടെയും ഒരുകൂട്ടം വിദഗ്ധ ഡോക്ടർമാരുടെയും സേവനം ഇവിടെ ലഭ്യമാണ്. ദന്തൽ ട്രീറ്റ്മെൻറ് ഒരു രോഗചികിത്സ എന്നതിലുപരി ഒരു കോസ്മെറ്റിക് ട്രീറ്റ്മെൻറ് ആയി മാറി വരികയാണ്. അത്തരം ട്രീറ്റ്മെന്റിനുള്ള ആധുനിക ഉപകരണങ്ങളും ഡോക്ടർമാരുടെ സേവനവും ഷിഫാ മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ആശുപത്രിയിൽ ലഭ്യമാണ്. ശിശുരോഗ വിദഗ്ധരുടെ സേവനവും ഇവിടത്തെ പ്രത്യേകതയാണ്.


ഇംപ്ലാന്റോളജി, ഓർത്തോഡോന്റിക്സ്, പീഡോഡോന്റിക്സ്, എൻഡോഡോന്റിക്സ്, കോസ്മെറ്റിക് ദന്ത ചികിത്സ, മോണരോഗ ചികിത്സ, തലവേദന & ജോയിന്റ് ഡിസോർഡർ ക്ലിനിക്, പ്രോസ്‌തോഡോന്റിക്സ്, മാക്സിലോഫേഷ്യൽ സർജറി, ഓറൽ കാൻസർ സ്ക്രീനിംഗ് തുടങ്ങി വായ്ക്കുള്ളിലെ അതിസൂക്ഷ്മമായ പാടുകളും തടിപ്പുകളും മുറിവുകളും തിരിച്ചറിയുന്നതിനുള്ള ഇൻട്രാ ഓറൽ ക്യാമറ മോണിറ്ററിങ് എന്നിവ ഷിഫാ മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്ക് ആൻഡ് പീഡിയാട്രിക് സെന്ററിൽ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!