Search
Close this search box.

കണ്ണാശുപത്രിയിൽ അമ്മൂമ്മയ്ക്കൊപ്പം പോകുന്നെന്ന വ്യാജേന തമിഴ് നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്പന : യുവാവ് അറസ്റ്റിൽ

ei47BBJ76543

വർക്കല : സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തി വന്ന യുവാവ് അറസ്റ്റിൽ. വര്‍ക്കല വെന്നിക്കോട് വലയന്റെകുഴി ചരുവിള വീട്ടില്‍ ഷാജി(39)യെയാണ് 45 പൊതി കഞ്ചാവുമായി വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്.

വര്‍ക്കല ശ്രീനിവാസപുരം എസ്.എന്‍ കോളേജ്, ശിവഗിരി സ്കൂളിനു മുന്നിലെ റോഡ്‌ പരിസരം എന്നിവിടങ്ങളില്‍ വച്ച് 18 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ഇയാൾ കഞ്ചാവ് കച്ചവടം നടത്തി വന്നതായാണ് പോലീസ് പറയുന്നത്.

വര്‍ക്കല പോലീസ് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍.ജി, സബ്ബ് ഇന്‍സ്പെക്ടര്‍ ശ്യാം.എം.ജി, പ്രോബെഷണറി സബ്ബ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍.വി.പി, എ.എസ്.ഐ ഷൈന്‍, സി.പി.ഓ അജീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. പ്രതിയുടെ അമ്മൂമ്മയുമായി തിരുനെല്‍വേലി കണ്ണാശുപത്രിയില്‍ തിമിരത്തിന്റെ ഓപ്പറേഷനു പോയി മടങ്ങുന്നു എന്ന വ്യാജേന ആഴ്ചതോറും തിരുനെല്‍വേലിയില്‍ പോയാണ് കഞ്ചാവ് വാങ്ങികൊണ്ടുവന്ന് ഒരു പൊതിയ്ക്ക് 5൦൦ രൂപ മുതല്‍ ആയിരം രൂപ വരെ ഈടാക്കി ഇടപാടുകാര്‍ക്ക് വിൽക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!