തോട്ടയ്ക്കാട് പാലത്തിൽ വാഹനങ്ങളുടെ കൂട്ടയിടി

കല്ലമ്പലം : കല്ലമ്പലം തോട്ടയ്ക്കാട് പാലത്തിൽ വാഹനങ്ങളുടെ കൂട്ടയിടി. ഇന്ന് വൈകുന്നേരം 4:40ഓടെയാണ് സംഭവം. സ്വകാര്യ ബസ്സും രണ്ടു കാറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. ആറ്റിങ്ങലിൽ നിന്നും കല്ലമ്പലം ഭാഗത്തേക്ക്‌ ഒരേ ദിശയിൽ പോയ വാഹനങ്ങലാണ് ഒന്നിന് പുറകെ ഒന്നായി ഇടിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരം ഇങ്ങനെയാണ്:

വൈകുന്നേരം 4:40 ഓടെ കല്ലമ്പലം ഭാഗത്തേക്ക്‌ പോയ തടി ലോറി തോട്ടയ്ക്കാട് പാലം കഴിഞ്ഞപ്പോൾ വേഗത കുറയുകയും തുടർന്ന് ലോറിക്ക് തൊട്ട് പിന്നാലെ വന്ന മഹിന്ദ്ര കെ. യു.വി കാർ സഡൻ ബ്രേക്ക്‌ പിടിക്കുകയും ചെയ്തു. തുടർന്ന് മഹിന്ദ്ര കെ. യു.വി കാറിനു പിന്നാലെ വന്ന ടവേര കാറും ബ്രേക്ക്‌ പിടിച്ചു നിന്നു. എന്നാൽ അതിന് പിന്നാലെ വന്ന തിരുവാതിര ബസ് ബ്രേക്ക്‌ പിടിച്ച് നിയന്ത്രണം കിട്ടാതെ ടവേര കാറിൽ ഇടിക്കുകയും ടവേര കാർ തൊട്ട് മുന്നിൽ ഉണ്ടായിരുന്ന മഹിന്ദ്ര കെ. യു.വി കാറിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസ്സിൽ കയറ്റി വിട്ടു. കല്ലമ്പലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.