കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Image for representation purpose only

വിളപ്പിൽശാല : ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽക്കുന്നയാളെ വിളപ്പിൽശാല പോലീസ് അറസ്റ്റുചെയ്തു. അരുവിക്കര ഭഗവതിപുരം തിനവിള രാജേഷ്ഭവനിൽ രതീഷ്(21)ആണ് കഞ്ചാവുമായി പിടിയിലായത്. വിളപ്പിൽശാലയ്ക്കടുത്ത് ഊറ്റുകുഴിയിൽ വെള്ളിയാഴ്ച രാത്രി 11.45-ന് കഞ്ചാവ് വില്പനയ്ക്കെത്തിയ ഇയാളെ വിളപ്പിൽശാല സി.ഐ. സജിമോൻ, എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന്‌ 112 ഗ്രാം കഞ്ചാവും ഉപയോഗിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.