ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഡയറ്റ് യു.പി. സ്കൂളിൽ ഈ വർഷത്തെ പഠനോത്സവം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പഠനോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ വി.വി. പ്രേമരാജ്, പി.ടി.എ അംഗo എസ്. സുനിൽകുമാർ, സ്കൂൾ ലീഡർ മാളവിക, സ്കൂൾ സ്പീക്കർ ആദിത്യൻ, ആർച്ച തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. വിവിധ ക്ലാസുകളിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾ നിർമ്മിച്ച വസ്തുക്കളുടെ ആത്മാവിഷ്കാരത്തിനുള്ള വേദി കൂടിയായിരുന്നു ഇത്തവണത്തെ പഠനോത്‌സവമെന്ന് ചെയർമാൻ പറഞ്ഞു.