അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിദ്യാർഥികൾ എൽ.ഇ.ഡി. ബൾബ് നിർമ്മിച്ചു

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് നടപ്പിലാക്കുന്ന ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇഞ്ചിനീയറിംഗ് ടെക്നോളജിയുടെ IEEE ബ്രാഞ്ചിന്റെ സഹകരണത്തോടെ എൽ.ഇ.ഡി. ബൾബുകളുടെ നിർമ്മാണത്തിനായി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കോളേജിലെ അധ്യാപകരുടേയും IEEE ബ്രാഞ്ചിലെ കുട്ടികളുടേയും പരിശീലനത്തെത്തുടർന്ന് കേഡറ്റുകൾ നൂറോളം ബൾബുകൾ നിർമ്മിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ബൾബുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കാനാണ് തീരുമാനം. RIET അധ്യാപകരായ ജി.സതീഷ് കുമാർ, ആതിരാ തുളസീധരൻ, വർഷ വിശ്വം എന്നിവർ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നൽകി.