അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ 2020 നായവയ്പ്പ് മഹോത്സവം ആഘോഷങ്ങൾ ഒഴിവാക്കി നടത്തും

അവനവഞ്ചേരി: അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ 2020 നായവയ്പ്പ് മഹോത്സവം ആഘോഷങ്ങൾ ഒഴിവാക്കി, ആചാരങ്ങൾ മാത്രമായി നടത്തും. ഉൽസവത്തിന് നടത്തിവരാറുള്ള ഉൽസവ വിളംബര ഘോഷയാത്ര, സമൂഹപൊങ്കാല, സമൂഹസദ്യ, വിവിധങ്ങളായ സ്റ്റേജ് പ്രോഗ്രാമുകൾ , ആവണിഞ്ചേരി പൂരം, എന്നിവ ഈ വർഷം ഒഴിവാക്കി. ഏപ്രിൽ ഒന്നാം തീയതി കൊടിയേറ്റു മുതൽ ഏപ്രിൽ ഒമ്പതിന് കൊടിയിറക്കുവരെയുള്ള എല്ലാ ക്ഷേത്ര ചടങ്ങുകളും ആചാരപ്രകാരം പരമാവധി ഭക്തജന സാന്നിധ്യം ഒഴിവാക്കി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.