സംസ്ഥാനത്ത് കൊറോണ വൈറസ് ; ജാഗ്രത പാലിക്കുക, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. !

കേരളത്തിൽ വീണ്ടും കൊറോണ റിപ്പോർട്ട് ചെയ്തു. ആശങ്ക വേണ്ട ജാഗ്രത പാലിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

കൂടുതൽ വായിക്കാം :’കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു’

ലോകത്താകെ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ അസുഖ ബാധിത വിദേശ രാജ്യങ്ങളിൽ സന്ദർശിച്ച് മടങ്ങിയവരോ, കൊറോണ അസുഖ ബാധ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരോ പൊതുസ്ഥലങ്ങളിലോ ആശുപത്രിയിലോ ജനങ്ങളുമായി അടുത്തിടപഴകാതെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് വീടുകളിൽ കഴിയേണ്ടതാണ് .ഇത്തരം ആളുകൾ ആശുപത്രികളിൽ നേരിട്ട് സന്ദർശനം നടത്താതെ ആരോഗ്യ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ 1056 ൽ ബന്ധപ്പെട്ടാൽ വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണമായി വരുന്നവർ അടുത്തിടെ വിദേശ യാത്ര നടത്തിയുട്ടുണ്ടെങ്കിൽ ആ വിവരം ഡോക്ടറെയോ, ആരോഗ്യ പ്രവർത്തകരെ യോ ധരിപ്പിക്കുവാൻ മറക്കരുത്.

വ്യക്തിശുചിത്വം പാലിക്കുക

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മൂടുക.

കൈകൾ കൂടെ കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

മൂക്ക്, വായ, കണ്ണുകൾ എന്നിവിടങ്ങളിൽ കൂടെ കൂടെ സ്പർശിക്കുന്ന ശീലമുള്ളവർ അത് ഉപേക്ഷിക്കുക

ചുമ, തുമ്മൽ , തൊണ്ടവേദന, എന്നീ ലക്ഷണങ്ങളുളളവർ പൊതുജനസമ്പർക്കം ഒഴിവാക്കുക.