ഉഴമലയ്ക്കലിൽ വീടിന് തീപിടിച്ച് നാശനഷ്ടം ..

ഉഴമലയ്ക്കൽ :പരുത്തിക്കുഴിയിൽ വീടിന് തീപിടിത്തം. പരുത്തിക്കുഴി അഖിൽ ഭവനിൽ അനിൽകുമാർ -സിദ്ധു ദമ്പതികളുടെ വീടാണ് തീപിടിത്തം ഉണ്ടായത്. പരുത്തിക്കുഴി ജംഗ്ഷനിൽ ബാർബർഷോപ്പ് നടത്തുന്ന സംസാരശേഷിയില്ലാത്ത ആളാണ് അനി. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണച്ചു. ആൾ അപായമില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല..