Search
Close this search box.

ബ്രസീലിൽ നടക്കുന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ചുള്ളിമാനൂർ സ്വദേശിയും

ei9MHTT63389_compress26

ചുള്ളിമാനൂർ : ബ്രസീലിൽ നടക്കുന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ചുള്ളിമാനൂർ ആട്ടുകാൽ പുളിമൂട് സ്വദേശി സനൽകുമാറിനെ പട്ടികജാതി ക്ഷേമസമിതി (പികെഎസ്) നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

പി കെ എസ് സംസ്ഥാന പ്രസിഡന്റ് എസ് അജയകുമാർ ഉപഹാരം നൽകി. ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വച്ചതിനെ തുടർന്നാണ് ഇന്റർനാഷണൽ മാസ്റ്റേഴ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഇന്ത്യൻ ടീമിൽ ഇടം നേടിയത്. സിപിഎം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവൻ, പി കെ എസ് ഏരിയ സെക്രട്ടറി ആട്ടുകാൽ രാജു, ഏരിയ പ്രസിഡന്റ് വടക്കേകോണം ബാബു ,
സിപിഐ എം ആട്ടുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി തുളസികുമാർ , എം എം അഷറഫ് , നബീസത്ത് അഷറഫ് , സജികുമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!